ഒരു ഫോണ്‍കോള്‍, പിറകേ ഒടിപി; 14 തവണകളായി മാര്‍ട്ടിനു നഷ്ടം മൂന്നു ലക്ഷം; സൈബര്‍ തട്ടിപ്പില്‍ കൈമലര്‍ത്തി പൊലീസ്

പുതിയ ഇന്നോവ കാര്‍ വാങ്ങാനായി ഡല്‍ഹിയിലേക്കു പോകും വഴിയാണ് തട്ടിപ്പു നടന്നത്.
One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
തട്ടിപ്പിന് ഇരയായ മാര്‍ട്ടിന്‍Samakalika Malayalam
Updated on
1 min read

കൊച്ചി : ഫോണിലേക്കുവന്ന കോള്‍ അറ്റന്റ് ചെയ്തതിനു പിറകേ കൊച്ചിയിലെ മരട് സ്വദേശി മാര്‍ട്ടിന്‍ മാനുവലിന് നഷ്ടമായത് മൂന്നു ലക്ഷം രൂപ. വായ്പയെടുത്ത തുകയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.

പുതിയ ഇന്നോവ കാര്‍ വാങ്ങാനായി കടം വാങ്ങിയ പണവുമായി ഡല്‍ഹിയിലേക്കു പോകും വഴിയാണ് തട്ടിപ്പു നടന്നത്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാര്‍ട്ടിന്‍ പറയുന്നു.

One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

ട്രെയിന്‍ യാത്രയില്‍ ഉറക്കത്തിനിടെയാണ് മാര്‍ട്ടിന് ഫോണ്‍കോള്‍ ലഭിച്ചത്. എന്നാല്‍ മറുപുറത്തുനിന്നും സംസാരമുണ്ടായില്ല. പിറകേ ഫോണിലേക്ക് ഒടിപി വന്നു. തുടര്‍ന്ന് നിരവധി തവണകളായാണ് മാര്‍ട്ടിന്റെ അക്കൗണ്ടില്‍നിന്നും പണം നഷ്ടമായത്.

One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഇന്ത്യക്കാരിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍

ആദ്യതവണ 1,26,000 രൂപയും പിന്നീട് 65,000 രൂപയും 25,000 വീതം രണ്ടുതവണയും 5016 രൂപവീതം 10 തവണയും നഷ്ടമായി. ഹാക്കിങ് രീതി എന്താണെന്ന് ഇനിയും വ്യക്തമല്ല. പണം വീതം വെക്കപ്പെട്ടതായാണ് പരിശോധനയില്‍ വ്യക്തമായത്.

One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud
എനിക്ക് ഒരു സങ്കടമുണ്ട്, മഴ പെയ്യുന്നില്ല, രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചു; പഠനക്കാലത്ത് അച്ഛന്‍ രണ്ടുതവണ മാത്രമാണ് സ്‌കൂളില്‍ വന്നത്'

സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. തട്ടിപ്പുസംഘത്തെ കണ്ടെത്തുക പ്രയാസമാണെന്നാണ് പൊലീസ് മാർട്ടിനെ അറിയിച്ചത്.

Summary

One phone call, then OTP; Martin loses Rs. 3 lakh in 14 installments; Police unable to stop cyber fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com