തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ( ഡിസംബര്‍ 31) യുവാവിനെ വീടിന് സമീപത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ റമ്മി കളിച്ചിരുന്നതായാണ് സൂചന.
ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്. റമ്മി കളിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് വിനീതിന് കടബാധ്യത വന്നത്. ലോക്ഡൗണ്‍ കാലത്തായിരുന്നു റമ്മി കളി അധികവും. കടബാധ്യത വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് കുറച്ച് പണം വീട്ടുകാര്‍ വീട്ടിയിരുന്നു.
സംഭവത്തില്‍ മനംനൊന്ത് വിനീത് വീട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നു. കോട്ടയത്തു നിന്നാണ് യുവാവിനെ കണ്ടെത്തുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നു എന്നാണ് വീട്ടുകാര്‍ സൂചിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates