ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം, ഉദ്ഘാടനം ഉമ്മൻചാണ്ടി

'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും/ഫയല്‍ ചിത്രം
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും/ഫയല്‍ ചിത്രം
Updated on: 
1 min read

കാസർകോട്; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കാസർകോടാണ് ആരംഭിക്കുന്നത്. 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് യാത്ര ഉദ്ഘാടനം ചെയ്യും. 

മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും. പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര. കുമ്പള നഗര മധ്യത്തിണ് ഉദ്ഘാടന വേദി. 

നാളെ വൈകിട്ട് 5ന് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാള്‍ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.  140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com