കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ല; വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി

കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.
ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നു
ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നു
Updated on
1 min read

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍നിന്ന് അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്ന ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടി ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

അതേസമയം, കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അണുബാധ പൂര്‍ണമായും ഭേദമായതിന് ശേഷമാണ് തുടര്‍ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. വിമാനത്താവളത്തില്‍ എത്തുന്നതിനായി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ നിന്ന് കാറിലാണ് ഉമ്മന്‍ചാണ്ടി യാത്ര പുറപ്പെട്ടത്. മെഡിക്കല്‍സംഘവും ഒപ്പമുണ്ട്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com