'തന്ത്രിക്ക് എന്ത് പ്രത്യേകത?, മറ്റ് പ്രതികളെ പോലെ ഒരാള്‍; ബിജെപിയും കോണ്‍ഗ്രസും വക്കാലത്ത് ഏറ്റെടുക്കുന്നു'; നിയമസഭയില്‍ പ്രതിഷേധം

തന്ത്രിയെ സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെയാണ് ജയിലില്‍ അടച്ചതെന്ന് പ്രതിപക്ഷ അംഗമായ കെ ബാബു പറഞ്ഞു.
mb rajesh
നിയമസഭയില്‍ എംബി രാജേഷ് സംസാരിക്കുന്നു
Updated on
1 min read

തിരുവനന്തുപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സമ്മേളനം തുടങ്ങിയതിന് പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടത്തളത്തിലിറങ്ങി. കേസില്‍ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കെ ബാബു സഭയെ അറിയിച്ചു. കേസില്‍ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്നും കെ ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നാളെ പിരിയും. ഒന്‍പത് ബില്ലുകള്‍ സഭ പാസാക്കും.

mb rajesh
ശബരിമല സ്വര്‍ണക്കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം

തന്ത്രിയെ സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെയാണ് ജയിലില്‍ അടച്ചതെന്ന് പ്രതിപക്ഷ അംഗമായ കെ ബാബു പറഞ്ഞു. ആചാരലംഘനത്തിന് സര്‍ക്കാരിനെ അനകൂലിച്ചെന്ന പേരിലാണ് തന്ത്രിയെ കുടുക്കിയതെന്നും എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഇടപെടുന്നതായും കെ ബാബു പറഞ്ഞു. എന്നാല്‍ കേസില്‍ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സര്‍ക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

mb rajesh
തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

ശബരിമലയില്‍ സ്വര്‍ണം കട്ടവര്‍ എല്ലാവരും നിയമത്തിന്റെ മുന്നില്‍ വരണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇക്കാര്യം സഭയിലും പുറത്തും മുഖ്യമന്ത്രി ഉള്‍പ്പടെ പറഞ്ഞിട്ടുണ്ട്. തന്ത്രിയെ ഒഴിവാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ശബരിമലസ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ തന്ത്രിക്ക് മറ്റ് പ്രതികളില്‍ നിന്ന് എന്ത് പ്രത്യേക അവകാശമാണ് ഉള്ളതെന്ന് രാജേഷ് ചോദിച്ചു. തന്ത്രിക്ക് രണ്ട് വക്കിലന്‍മാര്‍ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും കോണ്‍ഗ്രസുമാണ് അത്. സഭയ്ക്ക് അകത്ത് ബിജെപി ഇല്ലാത്തതുകൊണ്ട് ബിജെപിക്ക് വേണ്ടി കൂടിയുള്ള വക്കാലത്ത് യുഡിഎഫ് എടുത്തിരിക്കുകയാണ്.

വീണ്ടും തന്ത്രിയെ മുന്‍നിര്‍ത്തി തെരുവിലിറങ്ങാനുള്ള സുവര്‍ണാവസരമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഹലോകത്തും പരലോകത്തും ഉള്ളവര്‍ക്കും പങ്കുണ്ടെന്ന കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നു രാജേഷ് പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ബിജെപിയിലേക്ക് പോകുകയാണ്. അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയിലേക്ക് പോയതാണ് അതില്‍ പുതിയത്. പ്രതിപക്ഷ നിരയിലെ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് പറയാന്‍ കഴിയുമോ?. സ്വര്‍ണം കട്ടവരില്‍ ഞങ്ങളുടെ ആള്‍ക്കാരെ ഒഴിവാക്കണമെന്നാണോ യുഡിഎഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.

Summary

Opposition Protests in the Legislative Assembly Over Sabarimala Gold Theft Allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com