'സംഘാടകന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍'; പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും
Chief Minister V D Satheesan
Chief Minister V D Satheesan file
Edited By:
Updated on: 
1 min read

കൊച്ചി: അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പരിപാടിയില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ സംഘാടകനായത് കൊണ്ടാണ് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി കെ കുഞ്ഞാലികുട്ടി, ബിന്ദു കൃഷ്ണ, ഒ ജെ ജനീഷ്, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ആണ് എന്നും പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അടക്കം പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് ആരോപണ വിധേയന്‍ പറയുന്നത്. തനിക്കെതിരെ പരാതി ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും കോടതി തള്ളിയതാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഒന്നര കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ്. ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പായതാണെന്നും കോടതി കേസ് റദ്ദാക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Chief Minister V D Satheesan
ഉമ്മന്‍ചാണ്ടിയുടെ കാലം മറന്നിട്ടില്ല; സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ?; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകന്‍
Chief Minister V D Satheesan
'ആദ്യം മമ്മൂട്ടി, അടുത്തത് മോഹന്‍ലാല്‍; പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തില്‍ ചെളി തെറിപ്പിക്കാതിരിക്കുക'
Summary

'Organizer involved in a fraud case'; Chief Minister and six ministers withdraw from the event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER