'ഭരണവിരുദ്ധവികാരം ഇല്ല, ശബരിമല സ്വര്‍ണക്കൊള്ള ഏശിയില്ല'; ഈ വിലയിരുത്തല്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ; പരിഹാസവുമായി ഓര്‍ത്തഡോക്‌സ് ബിഷപ്പ്

'ഇല്ല, ഭരണ വിരുദ്ധ വികാരമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം ഏശിയില്ല. ഈ വിലയിരുത്തല്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ. മറ്റുള്ളവര്‍ക്കും ഒരു ചാന്‍സ് കിട്ടണമല്ലോ!'
Orthodox Church Thrissur Diocese Bishop Yuhanon Meletius
യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്
Updated on
2 min read

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ വിമര്‍ശനം. 'ഇല്ല, ഭരണ വിരുദ്ധ വികാരമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം ഏശിയില്ല. ഈ വിലയിരുത്തല്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ. മറ്റുള്ളവര്‍ക്കും ഒരു ചാന്‍സ് കിട്ടണമല്ലോ!'- കുറിപ്പില്‍ പറയുന്നു.

Orthodox Church Thrissur Diocese Bishop Yuhanon Meletius
'മുഖ്യമന്ത്രിക്ക് അത് അറിയാം; ഇലക്ഷന്‍ കഴിയുന്നത് വരെ എങ്ങനെയങ്കിലും എന്നെ അകത്തിടണമായിരുന്നു'

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ശബരിമല സ്വര്‍ണക്കവര്‍ച്ച വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നു പറയാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കപ്പല്‍ മുങ്ങുമെന്ന പ്രചാരവേല തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. 58 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണു നേട്ടം. ചിലയിടത്തു തിരിച്ചടിയുണ്ടായതു പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Orthodox Church Thrissur Diocese Bishop Yuhanon Meletius
ശബരിമല തിരിച്ചടിയല്ല, സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടില്ലെന്ന് എംവി ഗോവിന്ദന്‍
 Bishop Yuhanon Meletius fb post
ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ കുറിപ്പ്‌

'മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടിയുണ്ടായി. ഏതെങ്കിലും വിഭാഗം എതിരായെന്നു പറയാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലുണ്ടായ തോല്‍വി പരിശോധിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ല. കുതിരക്കച്ചവടത്തിനില്ല. തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എല്‍ഡിഎഫിന് 1,75,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 1,65,000 വോട്ടും യുഡിഎഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്. ബിജെപി വിജയിച്ച 41 ഡിവിഷനുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. 25 ഡിവിഷനില്‍ യുഡിഎഫിന് 1,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്നിച്ച് നിന്ന് എല്‍ഡിഎഫിനെ തോല്‍പ്പിച്ച ശേഷം ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്'' ഗോവിന്ദന്‍ വ്യക്തമാക്കി.

'മറ്റു പലയിടങ്ങളിലും വര്‍ഗീയശക്തികളും യുഡിഎഫും ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. രാഷ്ട്രീയമായി പൂര്‍ണ്ണമായും വോട്ട് വിനിയോഗിക്കുന്ന ജില്ലാ പഞ്ചായത്തുകളില്‍ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് ഒന്നായി ചുരുങ്ങി. അതിനാല്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയെന്ന പ്രചരണം ശരിയല്ല. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചിലയിടങ്ങളില്‍ ഉണ്ടായ ഫലങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷം, സംസ്ഥാന കമ്മിറ്റി വിശദമായ റിവ്യു തയ്യാറാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും' എംവി ഗോവിന്ദന്‍ പറഞ്ഞു.

Summary

Orthodox Church Thrissur Diocese Bishop Yuhanon Meletius against cpm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com