'2035-ഓടെ ബഹിരാകാശ നിലയം' ഞങ്ങളുടെ ദൗത്യം; '2040-ഓടെ മനുഷ്യന്‍ ചന്ദ്രനില്‍'

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഐഎസ്ആര്‍ഒ ഈ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയാണ് നേടിയത്
V Narayanan
Dr. V Narayananഫോട്ടോ : ദീപു ബി പി / എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: 2025 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. വി നാരായണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചിട്ടുള്ള കാഴ്ചപ്പാട് ആണിത്. 2024 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതും ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് ഡോ. നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ഡോ. വി നാരായണന്‍.

V Narayanan
തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

ബഹിരാകാശ ഗവേഷണ രംഗത്ത് ലോകം ഇന്ന് ഇന്ത്യയുടേയും ഐഎസ്ആര്‍ഒയുടേയും കഴിവ് അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഐഎസ്ആര്‍ഒ ഈ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയാണ് നേടിയത്. ഏകദേശം 132 ഉപഗ്രഹങ്ങള്‍ നമ്മള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്, അതില്‍ 55 എണ്ണം നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. വിക്ഷേപണ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, ആറ് തലമുറ വിക്ഷേപണ വാഹനങ്ങള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, ജനുവരി 29 ന് നൂറാമത്തെ വിക്ഷേപണം നടന്നുവെന്നും ഡോ. വി നാരായണന്‍ വ്യക്തമാക്കി. ജൂലൈ 30-ന് 102-ാമത്തെ വിക്ഷേപണവും നിര്‍വഹിച്ചു. രസകരമെന്നു പറയട്ടെ, ആദ്യ വിക്ഷേപണത്തിനായി ഇന്ത്യയ്ക്ക് ചെറിയ റോക്കറ്റ് സംഭാവന ചെയ്ത യുഎസ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഞങ്ങളിപ്പോള്‍ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിക്ക് തുടക്കമിട്ടുവെന്നും ഡോ. വി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

V Narayanan
'കുറേ വാനരന്മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായിട്ട്...., മറുപടി പറയേണ്ടവര്‍ മറുപടി പറയും'; വോട്ടു വിവാദത്തില്‍ സുരേഷ് ഗോപി

ചന്ദ്രയാന്‍-1 ഉള്‍പ്പെടെ ഒമ്പത് പ്രധാന മേഖലകളില്‍ ഐഎസ്ആര്‍ഒ ആഗോള അംഗീകാരം നേടിയിരിക്കുന്നു. നാസയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയാണ്, ചന്ദ്രനില്‍ ജല തന്മാത്രകള്‍ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ലെ കാമറയാണ്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹൈ രെസല്യൂഷന്‍ കാമറ. മാര്‍സ് ഓര്‍ബിറ്റര്‍ ദൗത്യത്തിലൂടെ, 680 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയിലെത്താനുള്ള ആദ്യ ശ്രമം വിജയിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒറ്റ ദൗത്യത്തില്‍ 100-ലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിന്യസിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ഡോ. വി നാരായണന്‍ പറഞ്ഞു.

Summary

‘Our mission: space station by 2035, man on moon by 2040’: ISRO Chairman Dr. V narayanan says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com