18 ദിവസം, ശബരിമലയില്‍ ദര്‍ശനം നടത്തിയത് 15 ലക്ഷം ഭക്തര്‍

ഡിസംബര്‍ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് മലചവിട്ടയത്
Sabarimala
ശബരിമല ( sabarimala )ഫയൽ
Updated on
1 min read

പത്തനംതിട്ട: മണ്ഡല - മകര വിളക്ക് കാലത്ത് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. സീസണ്‍ 18 ദിവസം പിന്നിടുമ്പോള്‍ ആണ് തീര്‍ത്ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.

Sabarimala
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

ഔദ്യോഗിക കണക്കുപ്രകാരം ഡിസംബര്‍ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് മലചവിട്ടയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാല്‍ 15 ലക്ഷം കവിയും. ബുധനാഴ്ച്ച പുലര്‍ച്ചെ 12 മുതല്‍ വൈകീട്ട് 7 വരെ 66522 പേരാണ് എത്തിയത്. ഒരു ദിവസം 1,18,000 പേര്‍ എന്നതാണ്, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തിരക്ക് കുറഞ്ഞതോടെ ഭക്തര്‍ക്ക് സുഖദര്‍ശനം ഉള്‍പ്പെടെ സാധ്യമാകുന്നുണ്ട്.

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

​പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസ്സമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.

​ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തീർത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേന.

Summary

Over 15 lakhs devotees have visited Sabarimala in the past 18 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com