കന്ധമാലിലും ഗുജറാത്തിലും ഭൂരിപക്ഷ വര്‍ഗ്ഗീയത അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്‍

p jayarajan
പി ജയരാജന്‍ ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകളെ സംബന്ധിച്ച കെഇഎന്‍ കുഞ്ഞഹമ്മദിന്റെ അഭിപ്രായത്തിനു പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. സമകാലികമലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഗുജറാത്തിലും കന്ധമാലിലും ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല ഭൂരിപക്ഷവര്‍ഗ്ഗീയത അവിടെ അഴിഞ്ഞാടിയത് എന്ന അഭിപ്രായത്തെ ശരിവെയ്ക്കുന്നത്.

p jayarajan
'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ ഹിന്ദുവര്‍ഗ്ഗീയതയാണ് എന്നും 'സനാതനികളുടെ ഹിന്ദുത്വവഴികള്‍' എന്ന തന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തില്‍ ജയരാജന്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയവാദികള്‍ അണികളെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വര്‍ഗ്ഗീയതയെയാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയും ആപത്താണെന്ന് കണ്ടുകൊണ്ട് എല്ലാ വര്‍ഗ്ഗീയതയേയും എതിര്‍ക്കാനുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ, ന്യൂനപക്ഷവര്‍ഗ്ഗീയതകള്‍, കോണ്‍ഗ്രസ്സിന്റേയും ഇടതുപക്ഷത്തിന്റേയും നിലപാടുകള്‍, സമകാലിക ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ജയരാജന്‍ അഭിമുഖത്തില്‍.

p jayarajan
'പാര്‍ട്ടി കോട്ടയിലെ തോല്‍വിക്ക് കാരണം എംവി ഗോവിന്ദന്‍'; പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

ഭൂരിപക്ഷ ന്യൂനപക്ഷവര്‍ഗ്ഗീയതകള്‍ പരസ്പരം ശക്തിപ്പെടുത്തുന്നുവെന്ന യാന്ത്രികധാരണയോട് തനിക്ക് വിയോജിപ്പുണ്ടെന്നും ഗുജറാത്തിലും കന്ധമാലിലും ഭൂരിപക്ഷവര്‍ഗ്ഗീയത അക്രമമഴിച്ചുവിടുമ്പോള്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ സാന്നിദ്ധ്യം പോലും അവിടെ ഉണ്ടായിരുന്നില്ലെന്നും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൂടിയായ കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞിരുന്നു.

പി ജയരാജനുമായുള്ള അഭിമുഖം പുതിയ ലക്കം മലയാളം വാരികയില്‍

p jayarajan
'അദാനി സൂപ്പര്‍ ഗവണ്‍മെന്റ് ആണോ?, കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ?; കുറുക്കുവഴി നടക്കില്ല'
p jayarajan
'ഓഹരി കൈമാറ്റം അദാനി സര്‍ക്കാരിനെ 'അറിയിച്ചു'; ഇത് രഹസ്യമാക്കിവച്ചത് എന്തിന്?, എന്ത് ഡീലാണ് നടന്നത്?'
p jayarajan
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കം; അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Summary

P Jayarajan supports KEN Kunjahammed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com