ശബരിമല യുവതി പ്രവേശനം: 'സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റുകൊണ്ട് എടുക്കാന്‍ കഴിയില്ല'

P Rajeev
പി രാജീവ്
Updated on
1 min read

കൊച്ചി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ്‌കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട്അറിയിക്കും.

സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.

P Rajeev
'പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും'; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

'സാധാരണ നിലയില്‍ കേസ് ഒരു ഭരണഘടനാ ബഞ്ചാണല്ലോ കേള്‍ക്കേണ്ടത്. ആ ബഞ്ചിലേക്ക് വിടാനോ അല്ലെങ്കില്‍ ആ ബഞ്ച് രൂപീകരിക്കാനായിട്ടോ പറയും. പുനപ്പരിശോധനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ എന്തൊക്കെ പറയണമെന്നത് അവര്‍ ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ നോക്കിയാല്‍ പോരെ, അവിടെ വെള്ളം കണ്ടുവെന്ന് വെച്ച് ഇവിടെ മുണ്ടു മടക്കി പോകകേണ്ട കാര്യമില്ലല്ലോയെന്നും' മന്ത്രി പറഞ്ഞു

ഇന്‍സ്റ്റന്റ്‌നിലപാടിന്റെ ആളാണ്പ്രതിപക്ഷ നേതാവ്. സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റര്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീ പറഞ്ഞു.

Summary

P Rajeev responds to women entry into sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com