വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

നേരത്തെ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടികാട്ടി പി ശശി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു
P Sasi, Vellappally Natesan
P Sasi, Vellappally Natesanഫെയ്സ്ബുക്ക്/ ഫയൽ
Edited By:
Updated on
1 min read

കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ശശിയുടെ വക്കീല്‍ നോട്ടീസ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അന്തകന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിയന്ത്രിച്ച ഓഫീസാണെന്ന് വിമര്‍ശിച്ച് വെള്ളാപ്പള്ളി ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

P Sasi, Vellappally Natesan
സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

ഈ വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ പി. ശശി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ.കെ വിശ്വന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. നേരത്തെ മുന്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടികാട്ടി പി ശശി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത്.

P Sasi, Vellappally Natesan
പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ ഭിന്നത

പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ലെന്നും പി ശശി പറഞ്ഞു.

Summary

P Sasi's legal notice to SNDP Yogam General Secretary Vellappally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com