

തിരുവനന്തപുരം: ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജന തര്‍ക്കങ്ങള്‍ക്കിടെ, കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പി വി അന്‍വര്‍ രംഗത്ത്. തന്നെ കെടിഡിസി ചെയര്‍മാന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ മുഖ്യമന്ത്രി വിഡി സതീശന് കത്ത് നല്‍കി. തന്റെ ഒപ്പമുള്ള മൂന്ന് പേര്‍ക്ക് പദവി വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെയും അന്‍വര്‍ ആവശ്യം അറിയിച്ചിട്ടുണ്ട്. സജി മഞ്ഞക്കടമ്പന്‍ അടക്കമുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് അന്‍വര്‍ നേതാക്കളെ അറിയിച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അന്‍വറിനൊപ്പമുള്ളവര്‍ സൂചിപ്പിച്ചു.
കെടിഡിസി അധ്യക്ഷ പദവിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും നോട്ടമുണ്ട്. ഗ്ലാമര്‍ പദവികളിലൊന്നായ കെടിഡിസി അധ്യക്ഷപദം വിട്ടു കൊടുക്കരുതെന്ന് കോണ്‍ഗ്രസിയില്‍ അഭിപ്രായമുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റിട്ട് ആറുമാസം ആയിട്ടും ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളില്‍ നിയമനം നടത്താത്തത് യുഡിഎഫിനുള്ളില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ നിയമിച്ചവര്‍ തന്നെ തുടരുന്നതില്‍ യുഡിഎഫ് നേതാക്കള്‍ പരസ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates