ഒരേ ഭാഷ, ഒരേ ശൈലി; കേരളത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റ അധ്യക്ഷന്‍ ധാരാളം; പരിഹാസവുമായി റിയാസ്

'സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും' 'വിമോചന സമരം നയിക്കുന്നതും ' അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍!! 
മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ്
Updated on
1 min read

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും പരിഹസിച്ചുകൊണ്ടുള്ള റിയാസിന്റെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി. എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍? രണ്ടു പാര്‍ട്ടിക്കും  കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളമെന്ന് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

LDF സര്‍ക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 
സംസ്ഥാന സര്‍ക്കാരിനെതിരെ  രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരന്‍.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ വലിച്ചു താഴെയിടാന്‍ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി. 
'സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും' 
'വിമോചന സമരം നയിക്കുന്നതും ' 
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍!! 
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി. 
എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍? 
രണ്ടു പാര്‍ട്ടിക്കും  കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
kerala election results
Biju Prabhakar IAS
Woman arrested with 124 ltr liquor in Palakkad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com