'മടിയിൽ കനമില്ലാത്ത പിണറായി മരണം വരെ സിപിഎം ആയിരിക്കും', വളഞ്ഞിട്ടടിച്ചോളൂ, അവസാന ശ്വാസം വരെയും പോരാടുമെന്ന് മുഹമ്മദ് റിയാസ്

വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ ED പോരുന്ന വഴി BJP ക്ക് ഒരു നേതാവിനെ കിട്ടും. ബിനീഷ് കോടിയേരി കുറിച്ചു
Muhammed Riyas, Pinarayi Vijayan
Muhammed Riyas, Pinarayi Vijayan
Edited By:
Updated on
1 min read

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ പ്രതികരിച്ച് മുൻമന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ.....പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും എന്നാണ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

Muhammed Riyas, Pinarayi Vijayan
പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍

സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും പ്രതികരിച്ചു. പിണറായിടെ വിട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ ED പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടും. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളിൽ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.

Muhammed Riyas, Pinarayi Vijayan
തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ ഡി) അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ​ചെ​യ്യ​ലി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ട്ടൈ​ൽ ലി​മി​റ്റ​ഡ്​ (സി.​എം.​ആ​ർ.​എ​ൽ) ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹർ​ജി ഇന്നലെ ​ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി പരിശോധന.

Summary

PA Muhammed Riyas responds to ED raid on Pinarayi Vijayan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com