വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എഡിഎം കെ ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായും വെടിവെക്കാനുള്ള ഉത്തരവ് നല്‍കിയതായും എഡിഎം മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.ഡി.എം..പത്മശ്രീ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഗോവയില്‍ നിന്നുള്ള നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ശെയ്ക എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, എന്നിവര്‍ ഉള്‍പ്പെടുന്നു..റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ വിജയന് കുട്ടിക്ക് മരണാനന്തരമായി ശൗര്യചക്രയും നല്‍കും. കശ്മീരിലെ അപകടത്തിലാണ് ശാസ്താംകോട്ട സ്വദേശി വിജയന്‍കുട്ടി മരിച്ചത്..തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates