രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ ഷാഫിയുടെ നീക്കം; എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു

വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം
Shafi parambil, Rahul mamkootathil
Shafi parambil, Rahul mamkootathil
Updated on
1 min read

പാലക്കാട്: സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റത്തിന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് വീണ്ടുമെത്തിക്കാന്‍ രഹസ്യയോഗം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആണ് രഹസ്യയോഗം ചേര്‍ന്നത്.

Shafi parambil, Rahul mamkootathil
വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.

ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും നഗരസഭ പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനാല്‍ കോണ്‍ഗ്രസ് പരിപാടികളിലും രാഹുലിന് ഇടമുണ്ടാകില്ല.

ആ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മണ്ഡലത്തില്‍ സജീവമാക്കാം എന്നതാണ് രഹസ്യയോഗം ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം. അതേസമയം ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുമെന്നും യോഗം വിലയിരുത്തി.

Shafi parambil, Rahul mamkootathil
ആത്മീയ ആചാര്യന്‍മാര്‍ ആധുനിക കേരളത്തിന് മാനസിക അടിത്തറ പാകി, പുരോഗമനത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി സുരക്ഷ ഒരുക്കേണ്ട കാര്യമില്ലെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്.

Summary

Congress holds secret meeting to re activate Rahul Mamkootathil MLA in Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com