പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 23കാരന് 27വര്‍ഷം കഠിനതടവ്

പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിന് കഠിനതടവും പിഴയും
വിപിൻ
വിപിൻ
Updated on
1 min read

പാലക്കാട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിന് കഠിനതടവും പിഴയും. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് (23) പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. വിപിനെ 27 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിപിന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.മണ്ണാര്‍ക്കാട് എസ്‌ഐ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com