ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്; പാലക്കാട് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില

38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില.
Palakkad Records Season’s Highest Temperature Amid Rising Heatwave
പാലക്കാട് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില
Updated on
1 min read

പാലക്കാട്: പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില.

Palakkad Records Season’s Highest Temperature Amid Rising Heatwave
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി തട്ടി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്ത് ഡല്‍ഹി പൊലീസ്; പ്രതികരിക്കാനില്ലെന്ന് കൊടിക്കുന്നില്‍

അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Palakkad Records Season’s Highest Temperature Amid Rising Heatwave
'കേരളം ഭരിക്കുന്നത് മോദിയുടെ അനിയന്‍, അഭിമുഖത്തെ പോലും ഭയക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി'

സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കണമെന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആവശ്യമായ വിശ്രമം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീപിടുത്തങ്ങള്‍ക്കും കാട്ടുതീയ്ക്കും സാധ്യത കൂടുതലായതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Summary

Palakkad Records Season’s Highest Temperature Amid Rising Heatwave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com