തൃശൂര്‍ : തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്. രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു. വാഹനം കടത്തിവിടത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ടിബി അക്ഷയ്, നിധിന്‍ ബാബു എന്നീ ജിവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. വാഹനം വന്ന ഉടന്‍ കടത്തിവിട്ടില്ല എന്നതാണ് പ്രശ്‌നത്തിന് കാരണം. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ കുത്തുകയായിരുന്നു. ആക്രമണശേഷം ഇവര്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates