മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌കൂള്‍ ബസ് ഇടിച്ചു; യാത്രക്കാരിക്ക് ദാരുണാന്ത്യം 

പാറശ്ശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം
പത്മജ
പത്മജ
Updated on
1 min read

തിരുവനന്തപുരം: പാറശ്ശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്. 

പാറശ്ശാല ലോ കോളേജിന് സമീപം വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു പത്മജ. ബൈക്കില്‍ സ്‌കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ചുവീണു. തുടര്‍ന്ന് പത്മജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മകള്‍ കൃഷ്ണപ്രിയ നിസ്സാര പരിക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com