വാഹനം ഇടിച്ച് വയോധികന്‍ മരിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍; ഒളിവില്‍

റൂറല്‍ എസ്പി കെഎസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി
ANIL KUMAR
എസ്എച്ച്ഒ അനില്‍ കുമാര്‍- ഇടിച്ചിട്ട വാഹനം
Updated on
1 min read

തിരുവനന്തപുരം: എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി കെഎസ് സുദര്‍ശന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. അതേസമയം സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഒളിവാലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ANIL KUMAR
സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍

ബംഗളൂരുവില്‍ മറ്റൊരു കേസില്‍ പ്രതിയെ അന്വേഷിച്ചു പോയ അനില്‍കുമാര്‍ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു റൂറല്‍ എസ്പി പറഞ്ഞു. ഇടിച്ച വാഹനം അനില്‍കുമാറിന്റേതാണെന്നു തെളിഞ്ഞിട്ടുണ്ട്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാതെ പോയതും പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് എസ്പി പറഞ്ഞു.

ANIL KUMAR
രാഹുലിനെ കാണാനില്ല, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ദീപാദാസ് മുന്‍ഷി

ഈ മാസം 7ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജനെയാണ് (59) കാര്‍ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജന്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴാണ് അപകടം. ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ് ഒരു മണിക്കൂറോളം റോഡില്‍ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേല്‍ കൈതോട് സ്വദേശിയാണ് അനില്‍കുമാര്‍.

Summary

Kilimanoor accident: Parassala SHO Inspector P. Anil Kumar was suspended for not stopping the car after a pedestrian died in an accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com