വന്ദേഭാരതിലെ നോണ്‍വെജ്, പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതായി പരാതി

എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്
പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്.
പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്.ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: വന്ദേഭാരത് എക്സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്.

കോഴിക്കോട് സ്വദേശിയായ മുരളി മേനോനാണ് ദുരനുഭവം ഉണ്ടായത്.'വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു'. മുട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യാത്രക്കാരന്‍ വന്ദേഭാരത് ട്രെയിനില്‍ താന്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.

പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്.
തര്‍ക്കം അവസാനിച്ചു; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് മുട്ടക്കറിയില്‍ ചത്ത പാറ്റയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. പരാതിപ്പെട്ടതോടെ കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ച് തടിയൂരി.

വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും വന്ദേബാരത് ട്രെയിനില്‍ നിന്നും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള ട്രെയിനിലായിരുന്നു സംഭവം. വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയില്‍ നിന്നാണ് പാറ്റയെ കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com