തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു; കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട ഡിസിസി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പാണ് രാജിവച്ചത്
സുധാ കുറുപ്പ് ഡിസിസി ജനറല്‍ സെക്രട്ടറി ടിവി ചിത്രം
സുധാ കുറുപ്പ് ഡിസിസി ജനറല്‍ സെക്രട്ടറി ടിവി ചിത്രം
Updated on: 
1 min read

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി. പത്തനംതിട്ട ഡിസിസി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പാണ് രാജിവച്ചത്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുധ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ ജനവിധി തേടിയത്.

തെരഞ്ഞെടുപ്പില്‍ വേണ്ടുന്ന രീതിയില്‍ ക്രമീകരിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ബ്ലോക്ക് ലെവലിലോ മണ്ഡലം ലെവലിലോ തെരഞ്ഞെടുപ്പ് മത്സരത്തിനു നിന്ന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നത്.

ഇത്തവണ വേണ്ടത്ര ഏകോപനമില്ലായിരുന്നു. ഡിസിസി ലെവലിലും ബ്ലോക്ക് ലെവലിലും മണ്ഡലം ലെവലിലും ഇല്ലായിരുന്നു. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഈ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാര്‍ഥിക്കു വേണ്ടുന്ന സഹായം ചെയ്താല്‍ മാത്രമേ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതുണ്ടായില്ലെന്നും സുധ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com