

കണ്ണൂര്‍: തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദന്‍ കുടുംബസമേതം എത്തിയതെന്ന് പയ്യന്നൂരിലെ ജോത്സ്യന്‍ മാധവ പൊതുവാള്‍. 'മൂഹൂര്‍ത്തമോ സമയമോ ഒന്നും ഗോവിന്ദന്‍ മാഷ് നോക്കിച്ചിട്ടില്ല. വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ടെന്നും സ്‌നേഹ ബന്ധങ്ങളെ ജ്യോതിഷവുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും' മാധവ പൊതുവാള്‍ പറഞ്ഞു
'ജ്യോതിഷക്കാരനായിട്ടല്ല എന്നെ കാണാന്‍ വന്നത്. വര്‍ഷങ്ങളായുള്ള സ്‌നേഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വന്നത്. കാലിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു അത്. ആ സമയത്ത് എല്ലാ പാര്‍ട്ടിക്കാരും വന്നിട്ടുണ്ട്. കണ്ട് ചായകുടിച്ച് പിരിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ ആരോ ഫോട്ടോയെടുത്തിരുന്നു. അതായിരിക്കും പുറത്തുവന്നത്' മാധവ പൊതുവാള്‍ പറഞ്ഞു
'ഇന്നുവരെ ഒരു സമയമോ മുഹൂര്‍ത്തമോ മാഷ് ചോദിച്ചിട്ടില്ല. ഞാന്‍ പറയേണ്ടിയും വന്നിട്ടില്ല. നവകേരള യാത്രയുടെ ഭാഗമായി തന്നെ ക്ഷണിച്ചിരുന്നു. വിജയന്‍ സഖാവും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. അതെല്ലാം നമ്മുടെ സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെയും ഭാഗമായാണ്. എല്ലാത്തിനെയും ജ്യോതിഷം കൂട്ടി കലര്‍ത്തിയാല്‍ ശരിയാവില്ല. ഗോവിന്ദന്‍ മാഷ് വന്ന് ജാതകം നോക്കിപ്പോയെന്ന് പറഞ്ഞാല്‍ അത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ജ്യോതിഷം അറിയാനയല്ല അവര്‍ വന്നത്. അമിത് ഷാ വന്നിരുന്നു. അദ്ദേഹം കാലങ്ങളും ജാതകവും അറിയാന്‍ വേണ്ടിയാണ് വന്നത്. കണ്ണൂരുള്ള ഒരു നേതാവാണ് പാര്‍ട്ടിയില്‍ ഈ വിഷയം ഉന്നയിച്ചതെന്നാണ് വാര്‍ത്തകളില്‍ കണ്ടത്. അയാള്‍ എന്നെ വിളിച്ചുചോദിച്ചാല്‍ ഞാന്‍ അതുപറയുമായിരുന്നു'- മാധവ പൊതുവാള്‍ പറഞ്ഞു.
സിപിഎം സംസ്ഥാനസമിതിയില്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് ഒരു വിമര്‍ശനവുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ജോത്സ്യന്മാരുടെ വീടുകളില്‍ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണയാണെന്ന് എ.കെ. ബാലന്‍ പറഞ്ഞാല്‍. സമയം നോക്കാനല്ല എംവി ഗോവിന്ദന്‍ പോയത്. ആ രീതിയില്‍ പാര്‍ട്ടിയിലെ ആരും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്റെ മണ്ഡലത്തില്‍ എത്ര ജോത്സ്യന്മാരുണ്ട്. ഞാന്‍ എത്ര ആള്‍ക്കാരുടെ വീട്ടില്‍ പോയിട്ട് വോട്ടുചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണനിലയിലുള്ളതല്ലേ. ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ?. സമയം നോക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അര്‍ഥം വീട്ടില്‍ കയറിക്കൂടാ എന്നുള്ളതല്ല. - ബാലന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates