പിസി വിഷ്ണുനാഥിന് കോവിഡ്; കൊല്ലത്ത് വൈറസ് ബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎ

പിസി വിഷ്ണുനാഥിന് കോവിഡ്; കൊല്ലത്ത് വൈറസ് ബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊല്ലം: കോൺ​ഗ്രസ് നേതാവും കുണ്ടറ എംഎൽഎയുമായ പി സി വിഷ്ണുനാഥിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഐസൊലേഷനിലായിരുന്നുവെന്നും പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചതായും പിസി വിഷ്ണുനാഥ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാനും എംഎൽഎ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിൽ രോഗബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎയാണ് അദ്ദേഹം. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്, പുനലൂർ എംഎൽഎ പിഎസ് സുപാൽ എന്നിവരും കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.

ഇന്നലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുൻ മന്ത്രി ഇ ചന്ദ്രശേഖരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യ മന്ത്രി ജിആർ അനിലും വൈറസ് ബാധിതനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com