

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് ആയൂര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി. ലക്ഷണം ഇല്ലാത്തവര്‍ക്കാണ് ആയുര്‍വേദ ചികിത്സ നടത്താന്‍ അനുമതി. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സയാവാം. രോഗികളുടെ അനുമതിയോടെ മാത്രമെ ചികിത്സ പാടുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
താത്പര്യം ഉള്ളവര്‍ക്ക് ആയൂര്‍വേദ ചികിത്സ നല്‍കാമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനം നിര്‍ദേശം നടപ്പിലാക്കിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates