

തൃശൂർ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. പ്രതിദിനം പതിനായിരം ഭക്തർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കാനാണ് തീരുമാനം. നിലവിൽ അയ്യായിരം പേർക്ക് മാത്രമായിരുന്നു ദർശനത്തിനുള്ള അനുമതി.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനത്തിന് അവസരം. ഇതിനായി www.guruvayurdevaswom.nic എന്ന ദേവസ്വം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ദർശനത്തിന് ഇവർക്ക് ഓൺലൈൻ ബുക്കിങ്ങ് നടത്തേണ്ടതില്ല.
കൂടാതെ ഗുരുവായൂർ ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി ദശമി (ഡിസംബർ 13 ), ഏകാദശി (ഡിസംബർ 14 ), ദ്വാദശി ഡ്രിസംമ്പർ 15) ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന്മ സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ദർശനം ബുക്ക് ചെയ്ത പതിനായിരം പേർക്കാവും ഈ ദിവസങ്ങളിൽ ആദ്യം ദർശനം മറ്റുള്ളവർക്ക് തിരക്ക് കുറയുന്ന മുറയ്ക്ക് ദർശനത്തിന് അവസരം നൽകും
മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. വഴിപാട് പായസം നൽകുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെയ്നർ വാങ്ങും. ഇതിനായി ക്വട്ടേഷൻ നൻകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates