മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ ഉത്തരവ്

അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഷറഫലി എന്നിവര്‍ക്കെതിരെയും നടപടി
Abdurahiman
വി അബ്ദുറഹിമാൻഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കും എന്ന പേരിലുള്ള സ്‌പോണ്‍സര്‍ തട്ടിപ്പ് കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ അനുമതി. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഉത്തരവ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

അഴിമതി നിരോധന വകുപ്പുകള്‍ അടക്കം ചുമത്തി അബ്ദുറഹിമാനെതിരെ കേസെടുക്കാനാണ് അനുമതി. മെസിയുടെ പേരിലെ തട്ടിപ്പു കേസില്‍ അബ്ദുറഹിമാനെ പ്രതി ചേര്‍ക്കുന്നതില്‍ ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഷറഫലി എന്നിവര്‍ക്കെതിരെയും കേസെടുക്കും.

അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള കരാര്‍ യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കാന്‍ മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസവും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്തതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. കേസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു.

Summary

Fraud in Messi's name: Permission granted to name V. Abdurahiman as an accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER