

കേരള സര്‍വകലാശാലയിലെ 2023-25 എംഎ സോഷ്യോളജി ബാച്ചിലെ 21 പിജി വിദ്യാര്‍ഥികള്‍ ക്യാംപസ് വിട്ടാലും സൗഹൃദം നിലനിര്‍ത്തുമെന്ന വാഗ്ദാനങ്ങള്‍ക്കപ്പുറം ഒരു മഹത്തായ തീരുമാനം കൂടി എടുത്തു. ക്യാംപസിലെ അവസാന ദിവസം സര്‍ക്കാരിന്റെ അവയവദാന ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയായിരുന്നു അത്.
അവയവദാനം പ്രതിജ്ഞയെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഇവരുടെ തീരുമാനം കൈയ്യടി നേടുകയാണ്. 'ക്യാംപസിനോട് വിട പറയുമ്പോള്‍ യാത്രയയപ്പ് ചടങ്ങ് എന്തെങ്കിലും പ്രത്യേകതയുള്ളതാക്കണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ഞങ്ങളുടെ സഹപാഠികളില്‍ ഒരാള്‍ ഈ വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്,' ജിഷ്മ ടി എസ് പറഞ്ഞു.
ആദ്യം എല്ലാ വിദ്യാര്‍ഥികളും തയ്യാറായിരുന്നില്ല. 'രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പല സംശയങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു,'' ജിഷ്മ പറഞ്ഞു. തങ്ങളുടെ നീക്കത്തില്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചു. ക്യാംപസില്‍ അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ജിഷ്മ പറഞ്ഞു. 'ഞങ്ങളുടെ പരിപാടിയുടെ ചിത്രങ്ങളും പോസ്റ്ററുകളും പങ്കിട്ടപ്പോള്‍, മറ്റ് ബാച്ചുകളിലെ വിദ്യാര്‍ഥികളും അവയവ ദാന പ്രതിജ്ഞയെ കുറിച്ചും നടപടിക്രമത്തെക്കുറിച്ച് അന്വേഷിച്ചു,അതുകൊണ്ട് തന്നെ തങ്ങളുടെ തീരുമാനം വിജയമായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
'ഇത് തങ്ങളുടെ ബാച്ച് ആരംഭിച്ച നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്ന് മറ്റൊരു വിദ്യാര്‍ഥിനി ഗംഗ വി ആര്‍ പറഞ്ഞു. 'ഞങ്ങളുടെ വിഷയം സാമൂഹികമായി പ്രതിബദ്ധതയുള്ളതാണെങ്കിലും, ഞങ്ങളുടെ അക്കാദമിക് തിരക്കുകള്‍ കാരണം സിലബസിനപ്പുറം കൂടുതല്‍ ചെയ്യാന്‍ ഞങ്ങള്‍ കഴിയില്ല. ഗംഗ പറഞ്ഞു. 'ക്ലാസ് റൂം പഠനം എങ്ങനെ അര്‍ത്ഥവത്തായ സാമൂഹിക പ്രവര്‍ത്തനമാക്കി മാറ്റാം എന്നതിന്റെ അസാധാരണമായ ഒരു ഉദാഹരണമാണ് ഈ ബാച്ച് കാണിച്ച് തന്നത്' സോഷ്യോളജി വിഭാഗം മേധാവി ബുഷ്റ ബീഗം പറഞ്ഞു. അധ്യാപകര്‍ പോലും സ്വീകരിക്കാന്‍ മടിക്കുന്ന ഒരു ഉദ്യമമാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചതെന്ന് മുതിര്‍ന്ന ഫാക്കല്‍റ്റി അംഗമായ സന്ധ്യ ആര്‍ എസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates