ശബരിമലയിൽ തിരക്കേറുന്നു; നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്

മണ്ഡല മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു
Sabarimala
ശബരിമല ( sabarimala )ഫയൽ
Updated on
1 min read

പത്തനംതിട്ട:  ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്.

Sabarimala
കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ പോയി; സിസിടിവി ഓഫ് ചെയ്ത് മോഷ്ടാക്കള്‍ 23 പവനും ഡയമണ്ട് മോതിരവും കവര്‍ന്നു

അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്‌, ഐആർബി, ആർഎഎഫ്‌ സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌.

Sabarimala
പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല, കത്തെഴുതി റോഡിലിട്ടു; കോടതി തുണച്ചു, കാമുകനൊപ്പം പോകാന്‍ യുവതിക്ക് അനുമതി

മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്.

Summary

The rush of pilgrims continues at Sabarimala. Twelve lamp lighting will be held at Sabarimala tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com