'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍.
EP Jayarajan
ഇ പി ജയരാജന്‍
Updated on
1 min read

കണ്ണൂര്‍: പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അല്‍പ്പം മുറുകിപ്പോയാല്‍ സ്‌ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂര്‍ വിരുദ്ധ പ്രചാരവേലകള്‍ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പൊട്ടിയത് കെട്ടുപടക്കമാണ്. കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ട്. കെട്ട് അല്പം മുറുകി പോയാല്‍ സ്‌ഫോടനം ഉണ്ടാകും. അനുഭവസ്ഥര്‍ അല്ലെങ്കില്‍ അപകടം ഉണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ് ഉണ്ടായത്. അത്തരത്തിലുള്ള സ്‌ഫോടനത്തെ ബോംബ് സ്‌ഫോടനമായും അക്രമോത്സുകമായ തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് ദയവുചെയ്ത് സമാധാനാന്തരീക്ഷത്തെ ആരും തകര്‍ക്കരുത്. കണ്ണൂരിന്റെ സമാധാനവും കണ്ണൂരിന്റെ ഇന്നത്തെ അന്തരീക്ഷവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. സിപിഎം അതാണ് ആഗ്രഹിക്കുന്നത്. ഇതനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.'- ഇ പി ജയരാജന്‍ പറഞ്ഞു.

EP Jayarajan
'പഴയതൊന്നും ഓര്‍ക്കേണ്ടതില്ല'; കെടിയു വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റു

അയ്യപ്പ പാരഡി ഗാന വിവാദത്തില്‍ ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് ഇപി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചില്ല. ആ പാട്ട് താന്‍ കേട്ടിട്ടുമില്ല. പൊലീസില്‍ പരാതി പോയിട്ടുണ്ട്. ഇനി പൊലീസ് തീരുമാനിക്കട്ടെ. തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് തിരിച്ചടിയായി എന്ന വാദം ബാലിശമാണ്. ആരെങ്കിലും വന്നതുകൊണ്ടും പോയതുകൊണ്ടും വോട്ടുകള്‍ നഷ്ടപ്പെടില്ല. വെള്ളാപ്പള്ളി കാരണം വോട്ട് കുറഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

EP Jayarajan
'ആരും അടുത്തേക്കു വരരുത്, ചാടും'; റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
Summary

CPM leader EP Jayarajan says the peaceful atmosphere in Kannur should not be disturbed by interpreting what happened in Pinarayi as a bomb blast.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com