സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍
സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍

പിണറായി സത്യപ്രതിജ്ഞ; പന്തല്‍ നിര്‍മ്മാണ തൊഴിലാളിക്ക്‌ കോവിഡ്

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു
Published on

തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മൂന്ന് പേരെ ക്വാറന്റെനാലാക്കി.

നാളെ ഉച്ചയ്ക്ക് 3.30നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 500 ആളുകള്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രവേശനത്തിന് അനുമതിയുള്ളു. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലാണ് പന്തല്‍. കോവിഡ് കാലത്ത് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ യുഡിഎഫ് രംഗത്തെത്തി. സത്യപ്രതിജ്ഞ ചടങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com