ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

ഒരു പദ്ധതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊടുത്തിട്ടുണ്ട്. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ്. സര്‍ക്കാര്‍ അത് പറഞ്ഞാല്‍ അതിന് അംഗീകാരം ലഭിക്കും. അതിവേഗ റെയില്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞു.
pinarayi vijayan
പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ തടസ്സമായത് നിർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു നിന്ന് 4 മണിക്കൂറിൽ കാസർകോടും തിരുവനന്തപുരത്തുനിന്ന് 2 മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയണം. നിർഭാഗ്യവശാൽ അത്തരമൊരു കാര്യത്തിനു തടസ്സമുണ്ടായി. അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. അവർ അനുമതി തന്നില്ല. സംസ്ഥാന സർക്കാർ അതിനായി നിരന്തരം പരിശ്രമിച്ചു. അപ്പോഴാണ്, അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തെന്നും അവർ അംഗീകരിക്കാൻ തയാറാണെന്നും പറഞ്ഞ് ഇ ശ്രീധരൻ സമീപിച്ചതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ലോക കേരള സഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

pinarayi vijayan
കണ്‍മുന്നിലുള്ള യാഥാര്‍ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല, വിമര്‍ശനങ്ങള്‍ ഏതോ നിരാശയില്‍ നിന്നുടലെടുത്ത ആരോപണങ്ങള്‍: മുഖ്യമന്ത്രി

'ഒരു ദിവസം ഇ ശ്രീധരന്‍ എന്നെ കാണാന്‍ വന്നു. അധികാരകേന്ദ്രങ്ങളില്‍, കേന്ദ്ര സര്‍ക്കാരില്‍ നല്ല ബന്ധുമുള്ളയാളാണ് അദ്ദഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം വരുമെന്ന് അദ്ദേഹമടക്കം പലരും പറഞ്ഞ കാര്യമായിരുന്നു. അത്തരത്തിലുള്ള ഒരാള്‍ വന്നു പറഞ്ഞു. ഒരു പദ്ധതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊടുത്തിട്ടുണ്ട്. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ്. സര്‍ക്കാര്‍ അത് പറഞ്ഞാല്‍ അതിന് അംഗീകാരം ലഭിക്കും. അതിവേഗ റെയില്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞു. പക്ഷെ അദ്ദേഹത്തോട് പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. റെയില്‍വേ മന്ത്രിയെ താന്‍ ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രതിനിധിയായ കെവി തോമസ് കേന്ദ്രമന്ത്രിയെ പോയി കണ്ടു. പ്രൊപ്പോസല്‍ കൊടുത്തു. അതിന് മറുപടി ഉണ്ടായില്ല. ഒരു ദിവസം ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ കെവി തോമസിനെയും കൂട്ടി കേന്ദ്രമന്ത്രിയെ കണ്ടു. ഇത് നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഔപചാരികകമായി പ്രൊപ്പോസല്‍ നല്‍കും. ഒരിക്കല്‍ കൂടി കടലാസ് കൊടുത്തു. ഒരു മറുപടിയുമില്ല. ഇതാണ് അതിന്റെതായ അവസ്ഥ' മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan
രാഹുലിനെ അയോഗ്യനാക്കുമോ?; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച

'രാജ്യത്ത് ആര്‍ആര്‍ടി എന്ന ഒരുസംവിധാനം ഇപ്പോള്‍ വന്നിട്ടുണ്ട്. അത് നഗരകാര്യവകുപ്പിന്റെ കൈയിലാണ്. കഴിഞ്ഞ ദിവസം നഗരകാര്യമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ സഹായിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ പ്രൊപ്പസല്‍ തന്നാല്‍ അംഗീകരിക്കാമെന്നാണ് പറഞ്ഞത്. മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ച് ആപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നടപടികളാണ് സ്വീകരിച്ചത്. അതിന് കുറച്ചുവര്‍ഷങ്ങള്‍ എടുക്കും. എന്നാലും നമ്മുടെ ആഗ്രഹം പൂവണിയും'- മുഖ്യമന്ത്രി പറഞ്ഞു.

Summary

pinarayi vijayan against e sreedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com