ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
sanju,pinarayi vijayan
Pinarayi Vijayan Congratulates Sanju Samson Over Phone After T20 World Cup Winspecial arrangement
Updated on
1 min read

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ സഞ്ജു സാംസണിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു. ടൂർണമെന്റിൽ സഞ്ജു നടത്തിയ പ്രകടനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സഞ്ജുവിനെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

sanju,pinarayi vijayan
'കഴിഞ്ഞിട്ടില്ല രാമ, ഇനി ഒരു ലക്ഷ്യം കൂടിയുണ്ട്'; സൂര്യകുമാറിന്റെയും സംഘത്തിന്റെയും അടുത്ത പ്ലാൻ ഇതാണ്

നിരവധി ആരാധകരാണ് താരത്തെ കാണാനായി എയർപോർട്ടിൽ തടിച്ചു കൂടിയത്. സഞ്ജു എയർപോർട്ടിന് പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും അതിരുവിട്ടു. ചേട്ടാ,ചേട്ടാ വിളികളോടെയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

sanju,pinarayi vijayan
'സഞ്ജു മലയാളികളുടെ ആവേശം'; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

മുൻപ്, സഞ്ജുവിനെ പ്രശംസിച്ചു മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്ക് വെച്ചിരുന്നു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. ലോകചാംപ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Summary

Pinarayi Vijayan Congratulates Sanju Samson Over Phone After T20 World Cup Win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com