'സഞ്ജു മലയാളികളുടെ ആവേശം'; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി
The government will give an official reception to Sanju Samson in Thiruvananthapuram
Sanju Samson, V Sivankuttyfacebook
Updated on
1 min read

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു.

The government will give an official reception to Sanju Samson in Thiruvananthapuram
'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

The government will give an official reception to Sanju Samson in Thiruvananthapuram
ആകാശത്ത് വര്‍ണവിസ്മയം, ബൈക്ക് റാലികള്‍....; സഞ്ജുവിന് പുലരുവോളം 'ജയ്' വിളിച്ച് വിഴിഞ്ഞത്തുകാര്‍

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്ന സഞ്ജു ട്വന്റി 20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ച്വറിയുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറി സഞ്ജു.

Summary

The government will give an official reception to Sanju Samson in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com