ആകാശത്ത് വര്‍ണവിസ്മയം, ബൈക്ക് റാലികള്‍....; സഞ്ജുവിന് പുലരുവോളം 'ജയ്' വിളിച്ച് വിഴിഞ്ഞത്തുകാര്‍

മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ വിഴിഞ്ഞത്തെ തെരുവുകളിലും ചായക്കടകളിലും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുന്നിലും തിരയെക്കാള്‍ വലിയ ആവേശം
people of Vizhinjam chanted Jai for Sanju
സഞ്ജു ആരാധകര്‍
Updated on
1 min read

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പ് 'തൂക്കി'യപ്പോള്‍ പുലരുവോളം സഞ്ജുവിന് ജയ് വിളിച്ച് വിഴിഞ്ഞത്തുകാര്‍. മത്സരത്തിനിടെ സഞ്ജു ഓരോ പന്തും ബൗണ്ടറി കടത്തിയപ്പോള്‍ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്താണ് സഞ്ജുവിനായി കൈയ്യടിച്ചത്. കളി നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം കണ്ടതിനെക്കാള്‍ വലിയ ആവേശമാണ് വിഴിഞ്ഞത്തു കണ്ടത്.

വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ലോര്‍ഡ്‌സ് സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കൂറ്റന്‍ സ്‌ക്രീനൊരുക്കി. സഞ്ജു കളിച്ചു വളര്‍ന്ന ഗ്രൗണ്ടിന് അടുത്ത് വലിയ സ്‌ക്രീന്‍ ഒരുക്കി നാട്ടുകാര്‍ എല്ലാവരെയും വരവേറ്റത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സഞ്ജുവിന്റെ നാട്ടുകാര്‍ ഇവിടേക്ക് ഒഴുകിയെത്തി. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്ന് അറിഞ്ഞതോടെ സ്‌ക്രീനിനു മുന്നില്‍ നിരത്തിയ കസേരകള്‍ കളി തുടങ്ങുന്നതിനു മുന്‍പുതന്നെ നിറഞ്ഞുകവിഞ്ഞു.

മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ വിഴിഞ്ഞത്തെ തെരുവുകളിലും ചായക്കടകളിലും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുന്നിലും തിരയെക്കാള്‍ വലിയ ആവേശം! നൂറുമേനിയുള്ള അര്‍ദ്ധശതകം തികച്ചപ്പോള്‍ എല്ലാവരും തറപ്പിച്ചു ഇനി വെടിക്കെട്ട് തന്നെ. സഞ്ജുവിന്റെ ചുമലിലേറി ടീം ഇന്ത്യ വിജയകിരീടം ചൂടിയപ്പോള്‍ ആവേശം ആകാശത്തോളം എത്തി. ആഘോഷം പുലരുവോളം നീണ്ടുനിന്നു. ബൈക്ക് റാലികള്‍ സഞ്ജുവിന്റെ വീടിനു മുന്നിലൂടെ കടന്നുപോയി. തീരത്താകെ മധുരവിതരണവും നടന്നു.

people of Vizhinjam chanted Jai for Sanju
'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു, സച്ചിൻ സാറാണ് വഴി കാട്ടിയത്'; ഇതിഹാസത്തിന് നന്ദി പറഞ്ഞ് സഞ്ജു

ഫൈനല്‍ മത്സരം ഒട്ടേറെ സ്ഥലങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും പ്രധാന ജംക്ഷനുകളിലുമൊക്കെ മത്സരം കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ടെക്‌നോപാര്‍ക്കിലെ ആംഫി തിയറ്ററില്‍ ജീവനക്കാര്‍ക്കും കുടുംബത്തിനുമായി ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിച്ചു. നഗരത്തില്‍ വഞ്ചിയൂര്‍, പേട്ട, കടകംപള്ളി, പൂജപ്പുര, ഉള്ളൂര്‍, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ സ്‌ക്രീനില്‍ മത്സരം കാണാന്‍ അവസരമൊരുക്കിയിരുന്നു.

Summary

people of Vizhinjam chanted 'Jai' for Sanju

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com