'ഭൂപ്രകൃതിക്ക് അനുയോജ്യമായി നിര്‍മാണം വേണം'; കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍

പിണറായി വിജയന്‍
പിണറായി വിജയന്‍
Edited By:
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ ദേശീയപാത നിര്‍മാണം നടത്താമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍
'കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ യുഡിഎഫ് പ്രതിഷേധം

റോഡ് നിര്‍മാണത്തിന് ആവശ്യമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് പ്രവൃത്തി നടത്തിയതെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നതെന്നും എന്നാല്‍ ദേശീയപാതയുടെ ഡിസൈനില്‍ പിശക് സംഭവിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. റോഡ് നിര്‍മ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും അതിനായി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി വിജയന്‍
കൗതുക കാഴ്ചയായി വേമ്പനാട് കായലിലെ ഒഴുകും പൂക്കളം
പിണറായി വിജയന്‍
വധുവിന്റെ 'മോഹിനിയാട്ടം' വരന്റെ അമ്മായിയുടെ 'ചിത്രപ്രദർശനം'; വിവാഹ വിരുന്ന് കലകളുടെ വേദി!
Summary

Pinarayi Vijayan criticises the National Highways Authority of India over the landslide in Elayavoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com