പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണം, 20 മണ്ഡലങ്ങളിൽ ബിജെപിക്ക് 20 ശതമാനത്തിൽ കൂടുതൽ വോട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം.
Pinarayi Vijayan, BJP, punjab blast
Pinarayi Vijayan, BJP, punjab blast

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതടക്കം അഞ്ചു വാര്‍ത്തകള്‍ ചുവടെ:

1. 'തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല'; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

Pinarayi Vijayan
Pinarayi Vijayan file

2. 20 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട്, ആകെ വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുശതമാനത്തിന്റെ വര്‍ധന; കണക്ക് ഇങ്ങനെ

BJP gets more than 20 percent votes in 20 constituencies
തെരഞ്ഞെടുപ്പിൽ വിജയിച്ച രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ​ഗോപകുമാറും photo: express

3. 'അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം'; പലവട്ടം തല ഭിത്തിയില്‍ ഇടിപ്പിച്ചു; ബംഗളൂരുവില്‍ മര്‍ദ്ദമേറ്റ് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനം

thrissur vadanappalli woman death case
പ്രതി ദീപക് കൃഷ്ണന്‍

 ബംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ മര്‍ദിച്ച ബംഗളൂരു സുളിബെലെയില്‍ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണയുടെ മോശം പെരുമാറ്റം സഹിക്കാന്‍ വയ്യാതെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ നാല്‍പ്പത്തിയേഴുകാരിയും കൂടെയുള്ളവരും തീരുമാനിച്ചതാണ് പ്രതിയുടെ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുവതിയെ താന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും 'അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം' എന്നും പറയുന്ന ദീപക് കൃഷ്ണന്‍ അയച്ച ഭീഷണി സന്ദേശം യുവതിയുടെ ഭര്‍ത്താവ് പൊലീസിനു കൈമാറിയിട്ടുണ്ട്.യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

4. പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം, പൊട്ടിത്തെറി ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം; ഞെട്ടല്‍- വിഡിയോ

punjab blast
punjab blastsource: x

5. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ...; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

Strike
StrikeSpecial arrangement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com