മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കടുത്ത അന്യായം; തിരിച്ചെടുക്കണമെന്ന് പിണറായി വിജയന്‍

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി നടപ്പാക്കിയത്.
Pinarayi Vijayan
Pinarayi Vijayan
Updated on
1 min read

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തില്‍പെട്ട മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നല്‍കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പ്രക്ഷോഭത്തിലുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2016ലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റര്‍ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി നടപ്പാക്കിയത്.

Pinarayi Vijayan
ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ!; 'രാജി സന്നദ്ധത'യില്‍ മറുപടിയുമായി സുരേഷ് ഗോപി

പട്ടികവര്‍ഗ വകുപ്പു വഴിയാണ് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. ഇതുവഴി ആദിവാസി വിദ്യര്‍ഥികളുമായി അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തി പഠിപ്പിക്കാന്‍ ഇതുവഴി സാധിച്ചു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുക്കുകയും ജോലി നല്‍കി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തില്‍പ്പെട്ടവരാണ് അധ്യാപകരില്‍ ഭൂരിഭാഗവും. ഏപ്രില്‍, മെയ് മാസങ്ങളിലും ഇവര്‍ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ ചേര്‍ക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടി വ്യാപൃതരായിരുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

Pinarayi Vijayan
ധവളപത്രം എഐ ഉപയോഗിച്ച് തയ്യാറാക്കി; ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു; ആരോപണവുമായി തോമസ് ഐസക്

ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നവരാണിവര്‍. ടി ടിസി, ബിഎഡ് യോഗ്യതയുള ഗോത്രവിഭാഗം യുവാക്കളെയാണ് ഈ ചുമതലയില്‍ നിയോഗിച്ചത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വര്‍ഷം ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍മാരുടെ ഉത്തരവ്. സ്‌കൂള്‍ തുറന്നപ്പോള്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായില്ല. ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന 241 മെന്റര്‍ അധ്യാപകര്‍ക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേര്‍ക്കും മലപ്പുറത്ത് 17 പേര്‍ക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാര്‍ഥികളുടെ പഠനം ഇതോടെ താളംതെറ്റുമെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

Summary

Pinarayi Vijayan slams UDF govt’s decision to dismiss tribal mentor teachers as "unjust"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com