പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദയെയും അറസ്റ്റ് ചെയ്തത് അപലപനീയം: പിണറായി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണ്
Pinarayi Vijayan
പിണറായി വിജയൻFile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായിയുടെ പ്രതികരണം.

Pinarayi Vijayan
മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

വോട്ടർപട്ടിക പരിഷ്കരണത്തിലെ വ്യാപക ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ രാജ്യതലസ്ഥാനത്ത് മാർച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണ്.

വഴിവിട്ട നീക്കങ്ങളിലൂടെ ഗ്യാനേഷ് കുമാർ ആ വിശ്വാസ്യതയ്ക്കാണ് മങ്ങലേൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്കായി ഉയരുന്ന ശബ്ദങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച് അടിച്ചമർത്താമെന്നത് കേന്ദ്രസർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ​ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

Pinarayi Vijayan
'പ്രിയപ്പെട്ട മക്കളെ.... നിങ്ങളുടെ പിന്തുണ വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'
Pinarayi Vijayan
'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’
Summary

Pinarayi Vijayan termed the arrest of M.A. Baby and Brinda Karat condemnable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com