പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം

വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്
Pinarayi Vijayan
Pinarayi Vijayanഫയൽ
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി.

Pinarayi Vijayan
ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ പൊരുത്തക്കേട്, നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷത്തിന്റെ ബില്‍; യോഗം വിളിച്ച് ദേവസ്വം ബോര്‍ഡ്

വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്.

Pinarayi Vijayan
'കടക്ക് പുറത്ത്'; ഫുട്പാത്തിലൂടെ ഓടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് ഇറക്കി വിട്ടു; മിന്നല്‍ പ്രഭയ്ക്ക് കൈയടി; വൈറല്‍ വിഡിയോ

മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

Summary

Chief Minister Pinarayi Vijayan will not visit Vatican. KV Thomas said that the Chief Minister did not go to the Vatican due to election-related busy schedules.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com