തിരുവനന്തപുരം; സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.17 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂൾ ഓഫ് ടൈം ഉൾപ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതൽ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതൽ 11.30 വരെയാണ്. സെപ്റ്റംബർ 24ന് തുടങ്ങി ഒക്ടോബർ 18വരെയാണ് പ്ലസ് വൺ പരീക്ഷകൾ. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബർ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയിൽ അഞ്ചു ദിവസം ഇടവേളയുണ്ടാവും.
കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates