ഇന്‍സ്റ്റഗ്രാം വഴി 'സൗഹൃദം'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്
പിടിയിലായ പ്രതികള്‍/ ടിവി ദൃശ്യം
പിടിയിലായ പ്രതികള്‍/ ടിവി ദൃശ്യം
Updated on: 
1 min read

കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. 

ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പാലോട് എത്തിച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. 

കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister M Liju
VD Satheesan
kerala rain alert today
Veena George
X

FOLLOW US

ON GOOGLE DISCOVER