ആര്‍ഷോയും കെ വിദ്യയും ഇനി ഒരുമിച്ച്; വിവാഹം തിങ്കളാഴ്ച

സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു
PM Arsho and K Vidya get married
പി എം ആര്‍ഷോ, കെ വിദ്യ
Edited By:
Updated on
1 min read

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം.

സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും പങ്കു വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമര്‍ശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ.

PM Arsho and K Vidya get married
'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നു; കൂടുതല്‍ ഊര്‍ജസ്വലനായ ഒരാളെ കണ്ടെത്തണമായിരുന്നു'

എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ്.

PM Arsho and K Vidya get married
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം, നിര്‍ണായക പരിശോധന ഫലം
Summary

PM Arsho and K Vidya get married

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com