പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിൽ; ഇന്ന് പാലക്കാട് റോഡ് ഷോ

അര ലക്ഷം പ്രവര്‍ത്തകരെ അണി നിരത്താന്‍ ബിജെപി
മോദിയുടെ റോഡ് ഷോ
മോദിയുടെ റോഡ് ഷോഎഎന്‍ഐ-ഫയൽ
Updated on: 
1 min read

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാർ​ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും.

അഞ്ചുവിളക്കു മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിനു മുന്നോടിയായി പാലക്കാട് ന​ഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂരിൽ നിന്നാണ് മോദി പാലക്കാട് എത്തുന്നത്. തിരികെ സേലത്തേക്കാണ് അദ്ദേഹം മടങ്ങുക. സേലത്തും പൊതുയോ​ഗമുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സേലത്തെ പൊതുയോ​ഗം. 1996ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബിജെപി ഇവിടെ മത്സരിച്ചത്.

മോദിയുടെ റോഡ് ഷോ
'കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം'- വോട്ടഭ്യർഥിച്ച് കലാമണ്ഡലം ​ഗോപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com