'എപ്പോഴും വിജയം തഴുകട്ടെ'; മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി നരേന്ദ്രമോദി

ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കേരളത്തിന്റെ ജന്മദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവര്‍ നേട്ടങ്ങളാല്‍ പ്രചോദിതരാകുന്നതു തുടരട്ടെ'- മോദി എക്‌സില്‍ കുറിച്ചു.

നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകള്‍ അര്‍പ്പിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാം. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം. ആശംസാസന്ദേശത്തില്‍ ഗവര്‍ണര്‍ കുറിച്ചു.

പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com