എംഒയുവില്‍ നിന്ന് പിന്‍മാറാനാകും, എന്‍ഇപി നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും കേരളത്തില്‍ നടപ്പാക്കിയവ; ആവര്‍ത്തിച്ച് ശിവന്‍കുട്ടി

പണം നഷ്ടപ്പെടുത്താന്‍ പാടില്ലെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്
 PM SHRI Kerala V Sivankutty reaction
PM SHRI Kerala V Sivankutty reaction
Updated on
1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നതും കേരളത്തിന് തെറ്റാണെന്ന് തോന്നുന്നതുമായി കാര്യങ്ങള്‍ നടപ്പാക്കില്ല. സിലബസില്‍ ഉള്‍പ്പെടെ മാറ്റം വരുത്തില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. പണം നഷ്ടപ്പെടുത്താന്‍ പാടില്ലെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത് എന്നും മന്ത്രി വിശദീകരിച്ചു.

 PM SHRI Kerala V Sivankutty reaction
ബംഗലൂരുവില്‍ കോടികളുടെ ഭൂമി ഇടപാട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു

പിഎം പദ്ധതിയിലേക്ക് 165 സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ പറയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ നടപ്പാക്കേണ്ടതില്ല. പാഠപുസ്തങ്ങള്‍ ഇറക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്. എന്‍ഇപിയില്‍ പറയുന്ന മിക്ക കാര്യങ്ങളും കേരളത്തില്‍ നടപ്പായതാണ്. എസ്എസ്‌കെ ഫണ്ടിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ ലഭിക്കാന്‍ വേണ്ടിമാത്രമാണ് പദ്ധതിയോട് സഹകരിച്ചത്. പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം ഭിന്നശേഷിക്കാരും, ഓട്ടിസം ബാധിതരുമായ കുട്ടികള്‍ക്ക് വേണ്ട പരിചരണം എന്നിവയ്ക്ക് എല്ലാം ആവശ്യമായ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുള്‍പ്പെടെ രണ്ട് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 PM SHRI Kerala V Sivankutty reaction
നവീൻ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പി പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഹർജി

47 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. പിഎം ശ്രീ വിഷയത്തില്‍ കേരളം നിയമോപദേശം തേടിയിരുന്നു. ഏത് നിമിഷം വേണമെങ്കിലും കരാറില്‍ നിന്ന് പിന്‍മാറാന്‍ കഴിയുന്ന വിധത്തിലാണ് കരാര്‍. ഇത് പരസ്പരം ആലോചിച്ച് തീരുമാനിക്കാം, അല്ലെങ്കില്‍ കോടതിയില്‍ പോകാം. കേരളത്തിന്റെ നിലപാട് അടിയറവയ്ക്കുന്ന നിലയുണ്ടാകില്ല. എംഒയു ഒപ്പുവച്ചതോടെ എസ്എസ്‌കെ ഫണ്ടിന്റെ ആദ്യഘഡു ഉടനെ ലഭിക്കും. കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കുന്ന സാഹചര്യം ഉണ്ടാകില്ല. മുന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്വപ്‌നം മാത്രമാണ് ഇത്തരം വാദങ്ങള്‍ എന്നും വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു.

Summary

PM SHRI V Sivankutty: Kerala signed the central govt's PM SHRI scheme to utilise funds for improving the physical infrastructure of schools and enhancing academic standards, not to surrender its syllabus to the central govt .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com