യുഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നാല്‍ വിട്ടൂവീഴ്ച ചെയ്യും; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും; മുസ്ലീം ലീഗ്

പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ ലീഗിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ ഉണ്ടാകുമെന്നും സലാം പറഞ്ഞു
pma salam
പിഎംഎ സലാം
Updated on
1 min read

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പിഎംഎ സലാം. സീറ്റുകള്‍ വച്ചുമാറുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. പുതിയ കക്ഷികള്‍ വന്നാല്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും സലാം പറഞ്ഞു.

pma salam
നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരുമെന്ന് വിഡി സതീശന്‍

'കൂടുതല്‍ സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ട്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തും. അപ്പോള്‍ ഇരുവരുടെയും മനസിലുള്ള കാര്യം വ്യക്തമാകും. അവിടുന്നങ്ങോട്ട് ചര്‍ച്ചകള്‍ തുടരും. വളരെ പെട്ടന്ന് സൗഹൃദപരമായി അത് അവസാനിപ്പിക്കും' പിഎം സലാം പറഞ്ഞു.

pma salam
'മോദിയെ പ്രശംസിച്ചിട്ടില്ല; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരുമുണ്ട്'; ഒപ്പമുണ്ടെന്ന് ശശി തരൂര്‍

പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ ലീഗിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ ഉണ്ടാകുമെന്നും സലാം പറഞ്ഞു. ജാതീയമായും മതപരമായും വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തുന്നത് ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം തെറ്റാണ്. ആ തെറ്റുചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് അഭ്യന്തരവകുപ്പാണ്. ടേം വ്യവസ്ഥ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായെന്നും അര്‍ഹമായ പ്രാതിനിധ്യം എല്ലാം വിഭാഗങ്ങള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.

Summary

PMA Salam says Muslim League will demand more seats in assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com