സിപിഎമ്മിനെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു; പരാതിയുമായി ലോക്കല്‍ സെക്രട്ടറി; അഡ്മിന്‍മാര്‍ സ്റ്റേഷനില്‍ ഹാജരാകണം

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, കെ വിദ്യ എന്നിവര്‍ ഉള്‍പ്പെട്ട വ്യാജരേഖയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് അഡ്മിന്‍മാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. 'നമ്മുടെ മൂന്നിലവ്‌' എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്ക് അടിസ്ഥാനം. സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറി സതീഷാണ് പൊലീസില്‍ പരാതി നല്‍കിയത്. 

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, കെ വിദ്യ എന്നിവര്‍ ഉള്‍പ്പെട്ട വ്യാജരേഖയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്‍സനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്.

അതേസമയം, വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതായി ലോക്കല്‍ സെക്രട്ടറി സതീഷ് പറഞ്ഞു. എന്നാല്‍ വാട്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഇവരോട് സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്കപരിഹാരത്തിനാണ് വിളിപ്പിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com